Arya Samaj Kerala Veda Gurukulam Fees

ഈ പഠനത്തിന് രജിസ്റ്റർ ചെയ്ത പലരും എത്രയാണ് ഫീസ് എന്ന് ചോദിക്കുന്നുണ്ട്. വേദപഠനം ഫീസ് വെച്ച് നടത്താറില്ല

Notices

നമസ്തേ,ഈ പഠനത്തിന് രജിസ്റ്റർ ചെയ്ത പലരും എത്രയാണ് ഫീസ് എന്ന് ചോദിക്കുന്നുണ്ട്. വേദപഠനം ഫീസ് വെച്ച് നടത്താറില്ല. ജിജ്ഞാസുക്കളായ വിദ്യാർഥികൾ സമിത്പാണിയായി വന്ന് വിധിയാംവണ്ണം ആചാര്യവരണവും അഭിവാദ്യവും ചെയ്താണ് വൈദിക പഠനം ആരംഭിക്കേണ്ടത്. ഇക്കാര്യം സന്ധ്യാവന്ദനം പഠനത്തിന്റെ ആദ്യ ക്ലാസ്സിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. അത്തരത്തിൽ ഗുരുശിഷ്യ പരമ്പരയിലൂടെയാണ് അനാദി കാലം മുതൽ വേദപഠനം നടന്നിരുന്നത്. ഗുരുവിനെ ഒരു അമാനുഷികനായി ചിത്രീകരിച്ച് ആൾദൈവത്തെപ്പോലെ കാണുന്ന രീതിയും വൈദികമല്ല. മഹർഷി ദയാനന്ദൻ അത്തരം ഗുരുക്കന്മാരെ സത്യാർഥപ്രകാശത്തിൽ ശക്തമായി വിമർശിച്ചിട്ടുമുണ്ട്. ഗുരു, ആചാര്യൻ എന്നതിന് വ്യക്തമായ നിർവചനവും മഹർഷി നൽകിയിട്ടുണ്ട്. അതേപോലെ വിദ്യാർത്ഥിയും ജിജ്ഞാസുവായിരിക്കണം. സൗജന്യമായി ലഭിക്കുന്ന ഒന്നും ശാശ്വതമായിരിക്കില്ല. ഇന്ന് നാം കുട്ടികളെ പാട്ട്, ഡാൻസ് തുടങ്ങിയവ പഠിപ്പിക്കാൻ അയക്കാറുണ്ടല്ലോ. അതൊന്നും സൗജന്യമല്ലതാനും. ആരാധനാലയങ്ങളിൽ പോകുന്ന ഭക്തർ അവിടുത്തെ മൂർത്തി ഒന്നും ആവശ്യപ്പെടുന്നില്ലെങ്കിലും കാണിക്ക അർപ്പിക്കാൻ പിശുക്ക് കാണിക്കാറില്ല. ഈ പശ്ചാത്തലത്തിൽ വേണം അമൂല്യമായ ജ്ഞാനം പകർന്ന് ബ്രഹ്മചാരികളെ വളർത്തികൊണ്ടുവരുന്ന ആർഷ ഗുരുകുലങ്ങളെ കാണാൻ. ധർമ്മിഷ്ഠരും ദാനികളുമായ നിങ്ങളെപ്പോലുള്ളവരുടെ സഹായത്താലാണ് ഗുരുകുലത്തിലെ പഠനം നടന്നു പോകുന്നത്. തികച്ചും സൗജന്യമായാണ് നാം ബ്രഹ്മചാരികളെ പഠിപ്പിക്കുന്നത്. അതിനാൽ സാധിക്കാവുന്നവർ ഗുരുകുലത്തിനലെ അന്നദാനത്തിനായി ഭക്ഷണ പദാർത്ഥങ്ങളോ ഗോശാലയിലെ പശുക്കൾക്ക് വേണ്ട കാലിത്തീറ്റ, പുല്ല് തുടങ്ങിയവയൊ നൽകിയാൽ അത് വലിയ പുണ്യമാണ്. ഇത് യഥാശക്തി തികഞ്ഞ സമർപ്പണഭാവത്തോടെ നൽകിയാൽ ഈശ്വരാനുഗ്രഹം ഉണ്ടാവും എന്നുറപ്പാണ്. ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ കഴിയാത്തവർക്ക് താഴെ കൊടുക്കുന്ന ഗുരുകുലം ബാങ്ക് അക്കൗണ്ടിലേക്ക് എളിയ ദാനം അയക്കാവുന്നതാണ്. സാമ്പത്തിക കഷ്ടതകൾ അനുഭവിക്കുന്നവർ ഒന്നും നൽകേണ്ടതില്ല.  contact ക്ലാസ്സിന് ഗുരുകുലത്തിൽ വരുമ്പോൾ വിധിയാം വണ്ണം അഭിവാദ്യം ചെയ്ത് വസ്ത്രം, ഒരു നാണയം (അതിന് സാധിക്കുന്നില്ലെങ്കിൽ (സ്വൽപ്പം തുളസിപ്പൂവ് സമർപ്പിച്ചാൽ മതി), മൂന്ന് സമിധ  (അഗ്നിഹോത്രത്തിന് ഉപയോഗിക്കാനുള്ളതാണ് സമിധ) സമർപ്പിച്ചാൽ മതി.

 A/c Name: VEDA GURUKULAM,
Punjab National Bank,
Cherpalchery Branch.
SB A/c No.4264000100086562.
IFSC Code: PUNB0426400