Arya Samaj Kerala Veda Gurukulam

ഓൺലൈൻ വേദപഠനം (വേദ പ്രവേശിക) Online Veda Class (Veda Praveshika)

Notices

നമസ്തേ,

നാളെ (10.05.2020) ആരംഭിക്കുന്ന ‘വേദപ്രവേശിക പഠന’പദ്ധതിയിൽ വരുന്ന വൈദിക സന്ധ്യാവന്ദനം ക്ലാസ്സിന്റെ രജിസ്‌ട്രേഷൻ ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. രജിസ്റ്റർ ചെയ്തവർക്കൊക്കെ ക്ലാസ്‌റൂമിൽ ലോഗിൻ ചെയ്യാൻ വേണ്ടുന്ന വിവരങ്ങൾ WhatsAPP വഴി ഇന്ന് രാത്രിയോടെ അയച്ചുകൊടുക്കുന്നതാണ്. രജിസ്‌ട്രേഷൻ അവസാനിച്ചു കഴിഞ്ഞാൽ പിന്നീട് ആരെയും ഈ ബാച്ചിൽ ചേർക്കുന്നതല്ല. ക്ലാസ്സിന്റെ സുഗമമായ നടത്തിപ്പിന് പഠിതാക്കൾ ഇവിടെ നിന്ന് നൽകുന്ന നിർദ്ദേശങ്ങൾ (വ്യക്തിഗത മെയിൽ/WhatsAPP) കർശനമായി പാലിക്കേണ്ടതുണ്ട്. അവ നിരന്തരം നിരീക്ഷിക്കണം

ഇതൊരു തുടർപഠന പദ്ധതിയാണ്. വേദപ്രവേശികയിൽ ആദ്യം വരുന്നത് സന്ധ്യാവന്ദനം ആണ്. പാഠഭാഗത്തിന്റെ നിരന്തര മൂല്യാങ്കനം നടക്കുന്നതാണ്. ഇതിൽ വിജയികളായവർക്ക് ഈ പഠനപദ്ധതിയുടെ അടുത്ത ഘട്ടമായ അഗ്നിഹോത്രം പ്രാഥമിക് എന്ന ഓണ്ലൈൻ പഠനപദ്ധതിയിൽ ചേരാവുന്നതാണ്.

ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത താല്പര്യമുള്ള ജിജ്ഞാസുക്കൾക്ക് ഈ ലിങ്ക് https://aryasamajkerala.org.in/veda-gurukula-virtual-class-registration/ വഴി പഠന പദ്ധതിയിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. info[@]vedagurukulam.org