വിദ്യാർത്ഥികൾക്ക് വാല്മീകി രാമായണം സൗജന്യ ഓൺലൈൻ മത്സരം

Blog

നമസ്തേ

കാറൽമണ്ണ വേദഗുരുകുലം ലേഖരാം ഫൌണ്ടേഷനുമായി ചേർന്ന് സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ഒരു സൗജന്യ ഓൺലൈൻ മത്സര പരീക്ഷ 2022 ആഗസ്റ്റ് 14 ന് കാലത്ത് 10 മുതൽ 11 വരെ നടത്തുന്നു. യു. പി (ക്ലാസ് 5 മുതൽ 7 വരെ), ഹൈസ്കൂൾ (ക്ലാസ് 8 മുതൽ 10 വരെ) എന്നീ രണ്ടു വിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയുടെ വിവരങ്ങൾ ഇപ്രകാരം ആണ്.

വാല്മീകി രാമായണം ആദ്യത്തെ മൂന്ന് കാണ്ഡങ്ങളെ (ബാലകാണ്ഡം, അയോദ്ധ്യാ കാണ്ഡം, ആരണ്യകാണ്ഡം) ആസ്പദമാക്കിയാണ് യു. പി. വിഭാഗത്തിലെ പരീക്ഷ. ഹൈസ്കൂൾ വിഭാഗത്തിൽ നാല്, അഞ്ച്, ആറ് കാണ്ഡങ്ങളെ (കിഷ്കിന്ധാ കാണ്ഡം, സുന്ദര കാണ്ഡം, യുദ്ധകാണ്ഡം) അടിസ്ഥാനമാക്കിയും രാമായണത്തെ അധികരിച്ചുള്ള പൊതുവായ ചില ചോദ്യങ്ങളും ഉണ്ടായിരിക്കും.

ഒരു ചോദ്യത്തിന് മൂന്ന് ഉത്തരങ്ങൾ നൽകിയിട്ടുണ്ടാവും. അതിൽ നിന്ന് ശരിയുത്തരം കണ്ടെത്തി ബട്ടൻ അമർത്തുകയാണ് വേണ്ടത്. സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചും ഈ
പരീക്ഷ ഓൺലൈനായി എഴുതാൻ കഴിയും.

പരീക്ഷയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് പാരിതോഷികവും വേദഗുരുകുലം നൽകുന്ന പ്രമാണപത്രവും നൽകുന്നതാണ്. കൂടാതെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് തൊട്ടുതാഴെ മാർക്ക് ലഭിച്ച ക്രമത്തിൽ 25 പേർക്കും വേദഗുരുകുലം നൽകുന്ന പ്രമാണപത്രം ലഭിക്കുന്നതാണ്.

മത്സരം സമനിലയിൽ വരികയാണെങ്കിൽ വിജയികളെ നിശ്ചയിക്കുന്നതിനായി വേണ്ടിവന്നാൽ പുനഃപരീക്ഷ, പരീക്ഷ എഴുതാൻ എടുത്ത സമയം, കുട്ടികളുടെ പ്രായം എന്നിവ കണക്കിലെടുത്തു നിർണ്ണയത്തിലെത്തുന്നതാണ്. പരീക്ഷയുടെ നടത്തിപ്പ്, ഫലപ്രഖ്യാപനം, സമ്മാനദാനം തുടങ്ങിയവയിൽ വേദഗുരുകുലത്തിലെ ആചാര്യന്മാരുടെ നിർണ്ണയം അന്തിമമായിരിക്കും. തികച്ചും സൗജന്യമായി പ്രചാരണോദ്ദേശ്യത്തോടെയാണ് ഈ മത്സരം നടത്തുന്നത്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 വിദ്യാർത്ഥികൾക്ക് (താല്പര്യമുള്ള പക്ഷം മാത്രം) വേദഗുരുകുലത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന വൈദിക മാസികയായ ദയനന്ദ സന്ദേശം സൗജന്യമായി ആറുമാസം അയച്ചു കൊടുക്കുന്നതാണ്

വേദഗുരുകുലം കുലപതിയും വിദ്യാഭാരതി മുൻ അഖിലേന്ത്യാ അധ്യക്ഷനുമായ പണ്ഡിതരത്നം ഡോ.പി.കെ.മാധവൻ, വേദഗുരുകുലം അധിഷ്ഠാതാവ് ബ്രഹ്മശ്രീ കെ. എം. രാജൻ മീമാംസക്, വേദഗുരുകുലം പ്രധാനാചാര്യൻ ആചാര്യ വിശ്വശ്രവ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ഉന്നത സമിതിയാണ് പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.

പരീക്ഷ 2022 ആഗസ്റ്റ് 14 ന് കാലത്ത് കൃത്യം 10 മണിക്ക് ആരംഭിക്കും ഓൺലൈൻ മത്സരമായതിനാലാൽ പരീക്ഷാർത്ഥികൾ സമയനിഷ്ഠയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.

പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്

https://forms.gle/d9P3tpW5gecJfjoR9

രജിസ്ട്രേഷൻ അവസാനിക്കുന്ന സമയം 2022 ആഗസ്റ്റ് 10 ന് 5 pm.

പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് onlievedagurukulam@gmail.com എന്ന ഇമെയിൽ ഐഡി വഴിയും 9446575923 എന്ന ഗുരുകുലം ഓഫീസ് നമ്പർ മുഖേനയും ബന്ധപ്പെടാവുന്നതാണ്.

പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകുന്ന ഇമെയിൽ ഐഡി വഴി ആയിരിക്കും നൽകുക. അതിനാൽ രജിസ്റ്റർ ചെയ്യുന്നസമയത്ത് നൽകുന്ന വിവരങ്ങൾ വളരെ കൃത്യമായിരിക്കാൻ പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം എന്നോർമ്മിപ്പിക്കുന്നു