Learn Veda Arya samaj Kerala Veda Gurukulam

വേദഗുരുകുലം അറിയിപ്പ്

News Notices

നമസ്തേ,
*പാണിനീയ വർണ്ണോച്ചാരണ ശിക്ഷ* യുടെ ക്ലാസ്സ്‌ വിജയദശമി ദിവസം (ഒക്ടോബർ 15, വെള്ളിയാഴ്ച) ആരംഭിക്കുകയാണ്. സപ്തംബർ 19 ന് നടന്ന *സംസ്കൃത വ്യാകരണ പ്രവേശിക* പരീക്ഷയിൽ 40 ശതമാനമോ അതിലധികമോ മാർക്ക് നേടി വിജയിച്ചവരും തുടർകോഴ്സിന് രജിസ്റ്റർ ചെയ്തവർക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്. ക്ലാസ്സിന്റെ സമയം, ലിങ്ക് എന്നിവ ഇമെയിൽ വഴി ബന്ധപ്പെട്ട പഠിതാക്കൾക്ക് അയച്ചു കൊടുക്കുന്നതാണ്. ഇന്നലെ (ഒക്ടോബർ 10 ന്) രജിസ്‌ട്രേഷൻ ക്ലോസ് ചെയ്തിരുന്നു. പരീക്ഷയിൽ നിർദ്ദിഷ്ട യോഗ്യതനേടിയ ആരെങ്കിലും രജിസ്റ്റർ ചെയ്യാൻ വിട്ടുപോയിട്ടുണ്ട് എങ്കിൽ ഇന്ന് വൈകുന്നേരം 5 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.https://docs.google.com/forms/d/e/1FAIpQLScA_Ngy8BuZW9sHs0i55uErWPq2fKteVIRYTZ4hop4e-ZgyzA/viewform?usp=pp_url

എല്ലാ പഠിതാക്കളും തങ്ങളുടെ ഇമെയിൽ ഇൻബൊക്സ് നിരന്തരം ശ്രദ്ധിക്കേണ്ടതാണ്. പഠനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാം രജിസ്റ്റർഡ് ഇമെയിൽ ഐഡി വഴി ആയിരിക്കും അയക്കുക എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.
എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട്,
എന്ന്,

🙏

കെ. എം. രാജൻഅധിഷ്ഠാതാവ്വേദഗുരുകുലംമൊബൈൽ : 7907077891