വേദഗുരുകുലത്തിൽ കല്പശാസ്ത്രപഠനം 2022 ജൂലൈ 13 ന് ആരംഭിക്കുന്നു

Blog News

കഴിഞ്ഞ ആറ് വർഷത്തിലധികമായി വളരെ അധികം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വൈദിക വാങ്മയത്തിന്റെ പഠന -പാഠനം നടത്തുന്ന കാറൽമണ്ണ വേദഗുരുകുലത്തിൽ 2022 ജൂലൈ 13 മുതൽ വേദാംഗമായ കല്പ ശാസ്ത്രത്തിന്റെ അധ്യയനം ആരംഭിക്കുന്ന കാര്യം എല്ലാ വേദബന്ധുക്കളേയും സന്തോഷപൂർവ്വം അറിയിക്കുന്നു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വ്യാകരണം, ധർമ്മശാസ്ത്രങ്ങൾ എന്നിവയുടെ പഠനത്തോടൊപ്പം ജൂലൈ 13 മുതൽ (വേദഗുരുകുലം പ്രസിദ്ധീകരിച്ച കേരളീയ വൈദിക പഞ്ചാംഗം അനുസരിച്ച് ശ്രാവണ പൂർണ്ണിമ) ശ്രൗത സൂത്രങ്ങളുടേയും ഗൃഹ്യസൂത്രങ്ങളുടേയും പഠനം ആരംഭിക്കുകയാണ് മഹായാഗങ്ങളുടെ ക്രിയാപദ്ധതിയടങ്ങിയ കാത്യായന ശ്രൗതസൂത്രത്തിന്റെ പഠനം തെരഞ്ഞെടുക്കപ്പെട്ട ജിജ്ഞാസുക്കൾക്കുവേണ്ടി ആരംഭിക്കുകയാണ് (ഇത് ഓൺലൈൻ പഠനമല്ല).

എല്ലാ വേദബന്ധുക്കളുടേയും ആശീർവാദവും സഹകരണവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്,

🙏

കെ. എം. രാജൻ മീമാംസക്
അധിഷ്ഠാതാവ്
വേദഗുരുകുലം
കാറൽമണ്ണ