Arya Samaj Kerala-Veda Gurukulam-Anniversary Celebration in the media

വേദഗുരുകുലം അഞ്ചാം വാർഷികം ആഘോഷിച്ചു

News Print Media

കാറൽമണ്ണ : വേദഗുരുകുലത്തിന്റെ അഞ്ചാം വാർഷികം സ്വാമി ശ്രദ്ധാനന്ദന്റെ രക്തസാക്ഷിദിനമായ ഡിസംബർ 23 ന് കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ പരിപാടികളോടെ ആചരിച്ചു. വേദഗുരുകുലം കുലപതി പണ്ഡിതരത്നം  ഡോ. പി.കെ. മാധവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബഹു.സിക്കിം ഗവർണർ ശ്രീ.ഗംഗാപ്രസാദ് സത്യാർത്ഥപ്രകാശത്തെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര തലത്തിൽ 2020 നവംബർ 29 ന് നടത്തിയ ഓണ്ലൈൻ പരീക്ഷയിലെ വിജയികൾക്ക് പുരസ്കാരദാനം വീഡിയോ കോണ്ഫറൻസിലൂടെ നടത്തി. സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വേദപ്രകാശം പരീക്ഷയിലെ വിജയികൾക്ക് ആര്യജഗത്തിലെ ഉന്നത സംന്യാസി ശ്രേഷ്ഠനായ സ്വാമി ആശുതോഷ് ജി പരിവ്രാജക് പാരിതോഷികങ്ങൾ വിതരണം ചെയ്തു. കാറൽമണ്ണ വേദഗുരുകുലം തയ്യാറാക്കിയ ‘കേരളീയ വൈദിക പഞ്ചാംഗത്തിന്റെ’ പ്രകാശനവും സ്വാമിജി നിർവഹിച്ചു.  ഓണ്ലൈനായി നടന്ന ചടങ്ങിൽ ശ്രീ.വിശ്രുത് ആര്യ (ജനറൽ സെക്രട്ടറി, ആര്യപ്രതിനിധി സഭ, അമേരിക്ക), മൗറീഷ്യസ് ആര്യസഭയുടെ അദ്ധ്യക്ഷൻ ഹരിദേവ റാംധോണി, ഡോ.ദീൻബന്ധു ചന്ദോറ തുടങ്ങിയ വിദേശങ്ങളിൽ നിന്നുള്ള ആര്യ നേതാക്കളും ആര്യസമാജം സെക്ടർ 11, ദ്വാരക (ന്യൂ ഡൽഹി) യുടെ ഉപാധ്യക്ഷനായ ഡോ. ആനന്ദ് കുമാർ ശർമ്മ തുടങ്ങിയവരും, സർവശ്രീ.ബലേശ്വർ മുനി (ഡൽഹി), വിജയ്സിങ്  ഗഹ് ലോട് (ഋഷി ഉദ്യാൻ, അജ്‌മേർ), സൂരജ് പ്രകാശ് കുമാർ (ബംഗളൂരു) തുടങ്ങിയവരും ഡോ.ശശികുമാർ നെച്ചിയിൽ, വേദ ഗുരുകുലത്തിലെ ആചാര്യ വാമദേവ് ആര്യ, ചെർപ്പുളശ്ശേരി നഗരസഭാംഗങ്ങൾ ആയ ശ്രീമതി.കെ.രജനി, ശ്രീ.കെ.എം.ഇസ്ഹാഖ് എന്നിവരും പങ്കെടുത്തു. ആര്യപ്രചാരകനും വേദഗുരുകുലം അധിഷ്ഠതാവുമായ ശ്രീ.കെ.എം.രാജൻ സ്വാഗതവും വേദഗുരുകുലം അധ്യക്ഷൻ ശ്രീ.ഗോവിന്ദ ദാസ് മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു. ബ്രഹ്മചാരികളുടെ സൂത്രപാഠാലാപനം, വേദാലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു.