ദേഹിനോfസ്മിൻ യഥാ ദേഹേ കൗമാരം യൗവ്വനം ജരാ |
തഥാ ദേഹാന്തരപ്രാപ്തിർ ധീരസ്തത്ര ന മുഹ്യതി||
ജീവന് ഈ ദേഹത്തിൽ എപ്രകാരമാണോ ബാല്യം, യൗവ്വനം, വാർദ്ധക്യം എന്നിവയുണ്ടാകുന്നത് അപ്രകാരം തന്നെയാണ് മറ്റൊരു ദേഹവും ലഭിക്കുന്നത്. വിവേകമുള്ളവൻ അതിൽ ഭ്രമിക്കുന്നില്ല.
(ഭഗവദ്ഗീത, അദ്ധ്യായം- 2)