ഇതി ഗുഹ്യതമം ശാസ്ത്ര-
മിദമുക്തം മയാനഘ
ഏതദ്ബുദ്ധ്വാ ബുദ്ധിമാൻ സ്യാത് കൃതകൃത്യശ്ച ഭാരത
ഹേ ഭാരതാ, ഇപ്രകാരം ഞാൻ ഉപദേശിച്ച തികച്ചും രഹസ്യമായ ഈ ശാസ്ത്രത്തെ അറിയുന്നവൻ ബുദ്ധിമാനായും കൃതകൃത്യനായും (ചെയ്യേണ്ടതെല്ലാം ചെയ്ത് തീർത്തവനായും) ഭവിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 20