കാറൽമണ്ണ വേദഗുരുകുലവും ലേഖരാം ഫൗണ്ടേഷനും സംയുക്തമായി ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്സുകൾ ആരംഭിക്കുന്നു.

Uncategorized

കാറൽമണ്ണ വേദഗുരുകുലം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഓൺലൈൻ ഓഫ്‌ലൈൻ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു.

  1. സംസ്കൃത വ്യാകരണ പ്രവേശിക ബാച്ച് – 3 (ഓൺലൈൻ & ഓഫ്‌ലൈൻ).
  2. അഷ്ടാധ്യായി പ്രവേശിക.
  3. ഷോഡശസംസ്കാരം.

എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.
കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.

  1. സംസ്കൃത വ്യാകരണ പ്രവേശിക ബാച്ച് – 3

കാലാവധി: 6 മാസം

മാധ്യമം: ഓൺലൈൻ & ഓഫ്‌ലൈൻ

യോഗ്യത: സംസ്കൃതത്തിൽ സാമാന്യ പരിചയം

സംസ്കൃത വ്യാകരണ പ്രവേശിക ഓൺലൈൻ കോഴ്സുകൾ 2023 ജൂൺ 11 നും, ഓഫ്‌ലൈൻ കോഴ്സ് 2023 മെയ് 28 നും ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്നതാണ്.

ഓൺലൈൻ കോഴ്സുകളുടെ രജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി: 2023 ജൂൺ 9 ന് വൈകുന്നേരം 5 മണിയും ഓഫ്‌ലൈൻ കോഴ്സിൻ്റേത് 2023 മെയ് 27 ഉം

  1. അഷ്ടാധ്യായി പ്രവേശിക

കാലാവധി: 6 മാസം

മാധ്യമം: ഓൺലൈൻ

യോഗ്യത: വേദഗുരുകുലം നടത്തിയ പാണിനീയ വർണ്ണോച്ചാരണ ശിക്ഷ (ബൃഹത്) കോഴ്സ് പാസ്സായിരിക്കണം.

2023 ജൂൺ 11 ന് ഉദ്ഘാടനസത്രത്തോടുകൂടി ആരംഭിക്കുന്നു.

ക്ലാസുകൾ: എല്ലാ ഞായറാഴ്ചയും.

രജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി: 2023 ജൂൺ 9 ന് വൈകുന്നേരം 5 മണി

  1. ഷോഡശസംസ്കാരം

കാലാവധി: 18 മാസം

മാധ്യമം: ഓഫ്‌ലൈൻ

യോഗ്യത: സന്ധ്യാവന്ദനം, അഗ്നിഹോത്രം എന്നിവ നിത്യേന ചെയ്യുന്നവരാകണം, ഉപനയന സംസ്കാരം കഴിഞ്ഞവർക്ക് മുൻഗണന.

ക്ലാസുകൾ: ജൂൺ 9 ന് ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്നു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും വേദഗുരുകുലത്തിൽ വെച്ച്.

രജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി: 2023 ജൂൺ 9 ന് വൈകുന്നേരം 5 മണി

കോഴ്സുകളുടെ കൃത്യമായ സമയം പിന്നീട് അറിയിക്കുന്നതാണ്.

താൽപര്യമുള്ള അർഹരായവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക.

https://forms.gle/DXRq17y5qStLRyLaA

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497525923, 9446575923

എന്ന്,

ജാതവേദൻ വി. ജി.
കോഴ്സ് കോർഡിനേറ്റർ

TEAM VEDA GURUKULAM, KARALMANNA