നമസ്തേ,
കാറൽമണ്ണ വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ പ്രകൃതിക്ക് അനുയോജ്യമായ ഗോ ആധാരിത ഉൽപന്നങ്ങൾ കാമധേനോ എന്ന പേരിൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു സദുദ്യമത്തിന് ഈ വരുന്ന ശനിയാഴ്ച (2024 ജനുവരി 27) വേദഗുരുകുലം എട്ടാം വാർഷികോത്സവത്തോടനുബന്ധിച്ച് തുടക്കം കുറിക്കുന്നു.
നാടൻപശുവിൽ നിന്നുള്ള പാൽ ഇതര ഉൽപ്പന്നങ്ങളുടെ – അതായത് ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും മൂല്യം തിരിച്ചറിയുക എന്നതാണ് നമ്മുടെ ഈ ഉദ്യമത്തിൻ്റെ പ്രധാന ലക്ഷ്യം.
ദൈനംദിന ഉപയോഗത്തിനുവേണ്ടുന്ന നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നു. ഈ നാടൻപശുക്കളുടെ ഉൽപ്പന്നങ്ങളെ സംരക്ഷിക്കാനും അവയുടെ പ്രയോജനം നേടാനും വേദഗുരുകുലം ഗോശാലയുടെ സുഗമമായ നടത്തിപ്പിനും എല്ലാവരുടേയും സഹായ – സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
ഇതോടൊപ്പം അഗ്നിഹോത്രത്തിനുപകരിക്കുന്ന വിശിഷ്ടമായ ഔഷധക്കൂട്ടുകളാൽ പ്രത്യേകം തയ്യാറാക്കിയ വേദഗുരുകുലം യജ്ഞസാമഗ്രിയും വിതരണത്തിന് ലഭ്യമാണ്
ഗോ ആധാരിത ഉത്പന്നങ്ങളും വേദഗുരുകുലം യജ്ഞസാമഗ്രിയും ഓർഡർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കായും ബന്ധപ്പെടുക: 9497525923, 9446575923
Web: https://www.aryasamajkerala.com
Email Id: bookstore.aryasamajam@gmail.com
TEAM VEDA GURUKULAM, KARALMANNA