വൈദികസാഹിത്യം

Blog Vaidika Sahithyam

ഹിന്ദു സംഘാടനം എന്തുകൊണ്ട് ? എങ്ങനെ ?

“ആര്യസമാജത്തിന്റെ സമുന്നത നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദൻ 1924 ൽ എഴുതിയ ഒരു ലഘു ഗ്രന്ഥമായ ഹിന്ദു സംഘടന ക്യോം? ഓർ കൈസേ? എന്നതിന്റെ മലയാള തർജ്ജമയാണിത്. ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് 1920 കളിൽ തന്നെ സ്ഥിതിവിവരക്കണക്കുകൾ സഹിതം സ്വാമിജി വിവരിച്ചിരുന്നു. അന്ന് ഹൈന്ദവസമാജം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉൾക്കൊണ്ടിരുന്നുവെങ്കിൽ 1947 ലെ ഭാരതവിഭജനം ഒഴിവാക്കാമായിരുന്നു. എന്നാൽ നാം അക്കാര്യത്തിൽ അമ്പേ പരാജയപ്പെട്ടു. ഖേദകരമെന്ന് പറയട്ടെ ഒരു നൂറ്റാണ്ടിന് ശേഷവും നാം അതേ ആപത്കരമായ ഭീഷണിക്ക് നടുവിലാണ്. ഇപ്രാവശ്യമെങ്കിലും നാം ജാഗരൂകരായില്ലെങ്കിൽ ചരിത്രം നമുക്ക് മാപ്പുനൽകില്ല. വളർന്നുവരുന്ന തലമുറയിൽ ധാർമികബോധം കുറഞ്ഞുവരുന്നു. ജാതീയമായ വേർതിരിവുകൾ ഇന്നും ശക്തമാണ്. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വശംവദരായി മതം മാറ്റങ്ങൾ തകൃതിയായി നടക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണും നട്ട് രാഷ്ട്രീയക്കാർ താൽക്കാലിക ലാഭത്തിനായി വിഭജനത്തിന്റെ വിത്തുകൾ നടുന്നു. നൂറുവർഷം മുമ്പും ഇതുതന്നെയായിരുന്നു അവസ്ഥ. ഇതിനിടയിലും ഹിന്ദുമതത്തിലേക്ക് പരിവർത്തനം സാധ്യമാവുന്നത് ആര്യസമാജത്തിന്റെ പ്രവർത്തനം മൂലമാണ്.”

(പരിഭാഷകൻ്റെ ആമുഖത്തിൽ നിന്ന്)

സ്വാമി ശ്രദ്ധാനന്ദൻ എഴുതിയ ഹിന്ദു സംഘഠൻ ക്യോം ? ഓർ കൈ സേ ? എന്ന ഹിന്ദി പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ആണ്.

വെള്ളിനേഴി ആര്യസമാജം പ്രചാരണോദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 150/- രൂപയാണ് വില (തപാൽ ചെലവ് പുറമെ). ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ :
9497525923
9446575923,
(കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)