ദ്വിദിന അഗ്നിഹോത്ര – ധർമ്മ ജാഗരണ പഠനശിബിരം ഉദ്ഘാടനം ചെയ്തു

Blog News Print Media

കാറൽമണ്ണ വേദഗുരുകുലത്തിൽ ദ്വിദിന അഗ്നിഹോത്ര – ധർമ്മജാഗരണ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ശ്രീ. പി. ശിവശങ്കരന്റെ (സംഘചാലക്, RSS ചെർപ്പുളശ്ശേരി ഖണ്ഡ്) അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ. സുഭാഷ് ദുവ (ജനറൽ സെക്രട്ടറി, ഭാരതീയ ഹിന്ദു ശുദ്ധി സഭ, ഡൽഹി) പഠന ശിബിരം ഉദ്ഘാടനം ചെയ്തു. ശ്രീ. കെ. എം. രാജൻ മീമാംസക് (അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ) സ്വാഗതവും ആചാര്യ അഖിലേഷ് ആര്യ (പ്രധാനാചാര്യൻ, വേദഗുരുകുലം, കാറൽമണ്ണ) അനുഗ്രഹ പ്രഭാഷണവും ശ്രീ. ഷാജി. പി. പി നന്ദിപ്രകാശനവും നിർവ്വഹിച്ചു. സർവ്വശ്രീ കെ. എം. രാജൻ മീമാംസക്, കെ. ജയൻ ആര്യ (അധ്യക്ഷൻ, പെരുമ്പാവൂർ ആര്യസമാജം), ജയപ്രസാദ് സി.കെ., പി. ശിവശങ്കരൻ,വി. ഗോവിന്ദ ദാസ് മാസ്റ്റർ തുടങ്ങിയവർ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകൾ എടുത്തു വരുന്നു.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ശിബിരത്തിൽ സന്ധ്യാ വന്ദനം, അഗ്നിഹോത്രം, ധർമ്മ ജഗരണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ക്ലാസുകൾ നടക്കുന്നതായിരിക്കും. ശിബിരം ഞായറാഴ്ച വൈകുന്നേരം അവസാനിക്കും.