Rigveda Learn Veda Arya Samaj Kerala Veda Gurukulam Karalmanna

വേദസ്വാധ്യായം – 1

Blog Rigveda

വാമദേവോഗൗതമ ഋഷിഃ | ഇന്ദ്രോ ദേവതാ | ഭുരിക് പങ്തിശ്ഛന്ദഃ | പഞ്ചമ സ്വരഃ ||
അഹം ഭൂമിമദദാമാര്യായാഹം വൃഷ്ടിം ദാശുഷേ മർത്യായ |
അഹമപോ അനയം വാവശാനാ മമ ദേവാസോ അനു കേതമായൻ||                                  (ഋഗ്വേദം 4.26.2)


പദാത്ഥം: അല്ലയോ മനുഷ്യരേ! (അഹം) എല്ലാറ്റിനേയും ധാരണം ചെയ്യുന്നവനും ഉല്പാദിപ്പിക്കുന്നവനുമായ ഈശ്വരനായ ഞാൻ (ആര്യായ) ധർമ്മയുക്ത ഗുണകർമ്മസ്വഭാവമുള്ളവർക്കായി (ഭൂമിം) പൃഥിവിയുടെ രാജ്യത്തെ (ഭരണം) (അദദാം) നൽകുന്നു. (അഹം) ഞാൻ (ദാശുഷേ) നല്കുന്നവരായ (മർത്ത്യായ) മനുഷ്യർക്കായി (വൃഷ്ടിം) വൃഷ്ടിയെ (അനയം) പ്രാപിപ്പിക്കുന്നു. (അഹം) ഞാൻ (അപഃ) പ്രാണൻമാരെയും  പവനന്മാരെയും  പ്രാപ്തമാക്കുന്നു. (മമ) എന്റെ (വാവശാനാഃ) കാമന ചെയ്തുകൊണ്ട് (ദേവാസഃ) വിദ്വാന്മാർ (കേതം) ബുദ്ധിക്കും അറിയിപ്പിക്കുന്നതിനുമായി (അനു, ആയൻ) അനുകൂലമായ പ്രാപ്തിയേ നേടുന്നു. ആ എന്നെ നിങ്ങൾ സേവിച്ചാലും.

ഭാവാർത്ഥം :- അല്ലയോ മനുഷ്യരേ! ആരാണോ ന്യായയുക്തമായ സ്വഭാവമുള്ളവർക്കായി ഭൂമിയുടെ രാജ്യം (ഭരണം) നൽകുന്നത്, എല്ലാവരുടെയും സുഖത്തിനായി വൃഷ്ടി നടത്തുന്നത്, എല്ലാ ജീവജാലങ്ങൾക്കും വേണ്ടി വായുവിനെ പ്രേരിപ്പിക്കുന്നത്, ആരുടെ ഉപദേശത്താലാണോ വിദ്വാന്മാർ ആവുന്നത് അദ്ദേഹത്തിന്റെ ഉപാസന ചെയ്താലും.

(മഹർഷി ദയാനന്ദ സരസ്വതിയുടെ ഋഗ്വേദ ഭാഷ്യത്തിൽ നിന്ന്. തർജ്ജമ: ശ്രീ.കെ.എം.രാജൻ, ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ)