ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ശ്രീഭഗവാനുവാച

മയ്യാസക്തമനാ: പാർത്ഥ
യോഗം യുഞ്ജൻ മദാശ്രയ:
അസംശയം സമഗ്രം മാം
യഥാ ജ്ഞാസ്യസി തച്ഛൃണു

ശ്രീഭഗവാൻ പറഞ്ഞു, “ഹേ പാർത്ഥാ, എന്നിൽ ഉറപ്പിച്ച മനസ്സോടുകൂടി എന്നെ ശരണം പ്രാപിച്ചവനും യോഗം അഭ്യസിക്കുന്നവനുമായ നീ, പൂർണ്ണമായും സംശയരഹിതമായും എന്നെ അറിയുന്നത് എപ്രകാരമാണെന്ന് കേൾക്കുക.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 1