ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ബീജം മാം സർവഭൂതാനാം
വിദ്ധി പാർത്ഥ സനാതനം
ബുദ്ധിർബുദ്ധിമതാമസ്മി
തേജസ്തേജസ്വിനാമഹം

ഹേ പാർത്ഥാ, സകല ചരാചരങ്ങളുടെയും ശാശ്വതമായ ബീജം ഞാനാണെന്നറിയുക. ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ഞാനാകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 10