ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

യേഷാം ത്വന്തഗതം പാപം
ജനാനാം പുണ്യകർമണാം
തേ ദ്വന്ദ്വമോഹനിർമുക്താഃ
ഭജന്തേ മാം ദൃഢവ്രതാഃ

എന്നാൽ, പുണ്യകർമ്മങ്ങൾ ചെയ്തിട്ടുള്ളവരും പാപം നശിച്ചിട്ടുള്ളവരുമായ ജനങ്ങൾ ദ്വന്ദ്വമോഹത്തിൽ നിന്ന് മുക്തരായിട്ട് ദൃഢവ്രതത്തോടെ എന്നെ ഭജിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 28