വേദമാർഗ്ഗം 2025

Uncategorized

ഭാരതം കണ്ട നവോത്ഥാന നായകരിൽ ആഗ്രഗണ്യനും വേദോദ്ധാരകനുമായ മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികം വിപുലമായ ആഘോഷപരിപാടികളോടെ ലോകമെങ്ങും ആഘോഷിക്കുകയാണ്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി

ഈ ആഘോഷപരിപാടികൾ മഹർഷിയുടെ ജന്മദിനമായ 2023 ഫെബ്രുവരി 12 ന് ഡൽഹിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിവിധ കാര്യപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വേദമാർഗ്ഗം 2025 എന്ന പേരിൽ അറിയപ്പെടുന്ന അതിന്റെ ഉദ്ഘാടനം 2023 ഫെബ്രുവരി 12 ന് കാലത്ത് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് കാലത്ത് 10 ന് നടക്കുന്നതാണ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ നടക്കുന്ന പരിപാടികളുടെ ആസൂത്രണത്തിന് ഈ യോഗത്തിൽ വെച്ച് അന്തിമ രൂപം നൽകാൻ ഉദ്ദേശിക്കുന്നു. 2021 ഒക്ടോബർ 2, 3 തിയ്യതികളിൽ വേദഗുരുകുലത്തിൽ വെച്ചു നടന്ന സങ്കൽപ്പ് 2025 ശിബിരത്തിന്റെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ യോഗം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആര്യജഗത്തിലെ ഉന്നത പണ്ഡിതർ ഈ സംരഭത്തിന് മാർഗ്ഗദർശനം നൽകാനായി എത്തുന്നുണ്ട്.

എല്ലാ വേദബന്ധുക്കളേയും ഈ മഹത് യോഗത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വ്യവസ്ഥകൾ ഒരുക്കുന്നതിന്റെ ഭാഗമായി യോഗത്തിൽ പങ്കെടുക്കുന്നവർ ഈ 👇
https://forms.gle/ZnyVj5o1jkJEhcEVA

ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

എന്ന്,

TEAM ARYA SAMAJAM KERALAM