പഞ്ചമഹായജ്ഞത്തിൽ വരുന്ന അതിഥി യജ്‌ഞം നിങ്ങൾക്ക് അനുഷ്ഠിക്കാൻ സാധിക്കുന്നുണ്ടോ?

Uncategorized മലയാളം

ഓരോ ഗൃഹസ്ഥനും നിത്യവും ചെയ്യണമെന്ന് വേദാദി സത്യശാസ്ത്രങ്ങൾ ഉദ്ഘാഷിക്കുന്ന പഞ്ചമഹായജ്ഞത്തിൽ വരുന്ന അതിഥി യജ്‌ഞം നിങ്ങൾക്ക് അനുഷ്ഠിക്കാൻ സാധിക്കുന്നുണ്ടോ? ഇന്ന് മുൻകൂട്ടി വിവരം അറിയിച്ചു വരുന്നവർ അല്ലാതെ അതിഥികൾ (തിഥി നോക്കാതെ എത്തുന്നവർ) വിരളമാണല്ലോ. ഇനി വരുന്നവർ തന്നെ സ്വന്തം ആവശ്യങ്ങൾക്കായി മാത്രം വരുന്നവരുമാകാം. അപ്പോൾ അതിഥി യജ്‌ഞം എങ്ങനെ ചെയ്യും? അതിനുള്ള പോംവഴി ജിജ്ഞാസുക്കളും വിദ്യാർത്ഥികളും ആപ്തന്മാരുമായവർ ഗുരുകുലങ്ങളിലും ആശ്രമങ്ങളിലും വരുമ്പോൾ അവരെ പരിചരിക്കലും അവർക്ക് വേണ്ടുന്ന ഭക്ഷണം, വസ്ത്രം, മരുന്ന് (ആവശ്യമെങ്കിൽ) നൽകുകയാണ് ഉത്തമം. നമ്മുടെ ഗുരുകുലങ്ങളും ആശ്രമങ്ങളും ധർമ്മസ്ഥാപനങ്ങളും പ്രാചീനകാലം മുതൽ നിലനിന്നു വരുന്നത് ഇത്തരത്തിൽ അതിഥി യജ്ഞവും അന്നദാനവും നൽകാൻ സൗമനസ്യമുഉള്ള ധാർമ്മികരായ ജനങ്ങൾ ഭാരതത്തിൽ ഉണ്ടായിരുന്നതിനാലാണ്.

അതിഥി യജ്ഞത്തിൽ ഹോതാവാകാൻ ആഗ്രഹിക്കുന്നവർ ദിവസവും (അതിഥി യജ്‌ഞം ദിവസവും ചെയ്യേണ്ടതാണ് എന്ന് നേരത്തെ പറഞ്ഞുവല്ലോ) തങ്ങളുടെ കഴിവിന് അനുസരിച്ച് ഒരു പിടി അരിയോ, ഒരു നാണയമോ എങ്കിലും ദിവസവും മാറ്റിവെച്ച് അത് ഗുരുകുലത്തിൽ ഭക്തിയോടെ എത്തിച്ചാൽ അത് യഥാർത്ഥ അതിഥിയജ്‌ഞം ആവും. അരിയും ഉൽപ്പന്നങ്ങളും എത്തിക്കാൻ അസൗകര്യം ഉള്ള ദൂരദേശങ്ങളിൽ ഉള്ളവർക്ക് ഒരു നിശ്ചിത തുക ഗുരുകുലം ബാങ്ക് അക്കൗണ്ടിലേക്ക് എല്ലാ മാസവും ദാനമായി അയച്ചു തരാവുന്നതുമാണ്. എന്ത് നൽകുന്നുവെന്നല്ല എത്രകണ്ട് ഭക്തിയോടെ അത് നൽകുന്നുവെന്നതാണ് പ്രധാനം. തനിക്ക് സാധിക്കുന്നത് ഒരു രൂപയായാലും അത് ഭക്തിയോടെ നൽകിയാൽ അതിന് ലക്ഷം രൂപയുടെ മൂല്യം കാണും. ദാനം അയക്കുന്നവർ അവരുടെ പൂർണ്ണ വിലാസം, ഫോൺ നമ്പർ, പാൻ നമ്പർ, ജനന നക്ഷത്രം, ജനനതിഥി എന്നിവ അയച്ചു തന്നാൽ ഗുരുകുലത്തിൽ അവരുടെ ജന്മദിനത്തിലും മറ്റും തിഥി – നക്ഷത്രാഹുതിയോടുകൂടിയ വിശേഷയജ്‌ഞം നടത്തുന്നതാണ്. ദാനത്തിന്റെ റസീറ്റ് അവർക്ക് തപാൽ വഴി അയച്ചു കൊടുക്കുന്നതുമാണ്. ഗുരുകുലത്തിന്റെ ബാങ്ക് വിവരങ്ങൾ താഴെ കൊടുക്കുന്നു

Our Veda Gurukulam Bank Details 👇

ACCOUNT NAME: VEDA GURUKULAM

PUNJAB NATIONAL BANK

BRANCH: CHERPALCHERY

ACCOUNT NO: 4264000100086562

IFSC CODE: PUNB0426400

PANCARD NO: AADTA8611N

Helpline Numbers: 7907077891, 9446575923, 8590598066 ( from 8 am to 5 pm)

Donations are eligible for deduction under Section 80G of Income Tax Act 1961

Whatts Up No. 7907077891

TEAM VEDA GURUKULAM KARALMANNA