വേദസന്ദേശം

Veda Sandesam

ഓം യദസ്യ കർമണോfത്യരീരിചം യദ്വാ ന്യൂനമിഹാകരമ് l അഗ്നിഷ്ടത്സ്വിഷ്ടകൃദ്വിദ്യാത്സർവം സ്വിഷ്ടം സുഹുതം കരോതു മേ l അഗ്നയേ സ്വിഷ്ടകൃതേ സുഹുതഹുതേ സർവ്വ പ്രായശ്ചിത്താഹുതീനാം കാമാനാം സമർദ്ധയിത്രേ സർവാന്ന: കാമാന്ത്സമർദ്ധയ സ്വാഹാ ll ഇദമഗ്നയേ സ്വിഷ്ടകൃതേ – ഇദം ന മമ ll

(ആശ്വാലായനഗൃഹ്യസൂത്രം 1.10.22)

അല്ലയോ പരമേശ്വരാ! ഞാൻ ഈ യജ്ഞത്തിൽ കുറഞ്ഞോ കൂടിയോ കർമ്മങ്ങൾ ചെയ്തിട്ടുണ്ട്. അതിനെ അഗ്നി സഫലമാക്കിയാലും. എന്നാൽ ചെയ്യപ്പെട്ട യജ്ഞം പരിപൂർണ്ണമാക്കിയാലും. യജ്ഞത്തെ സഫലവും സമ്പൂർണ്ണവുമാക്കുന്നത് അഗ്നിയാണ്. സർവ്വകാമനകളേയും പൂർത്തീകരിക്കുന്നതുമാണത്. അതിനായി ഈ പ്രായശ്ചിത്താഹുതികൾ നൽകുന്നു. അവ ഞങ്ങളുടെ എല്ലാ കാമനകളേയും പൂർണ്ണമാക്കട്ടെ. അതിനായി ആഹുതി ചെയ്യുന്നു. ഇത് ഈ യജ്ഞത്തേ സഫലമാക്കുന്ന അഗ്നിക്കാണ്. എനിക്കില്ല.

WHATEVER EXCESSES OR SHORTCOMINGS I HAVE COMMITTED I NOW COMMEND TO THE ALMIGHTY AND SEEK HIS RECTIFICATION THEREOF FOR MY MATERIAL AND SPIRITUAL WELL-BEING. I MAKE THIS OBLATION IN THE NAME OF THE SELF-EFFULGENT BEING WHO PURIFIES US AND ENABLES US TO FULFIL OUR DESIRES. MAY MY DESIRES BE FULFILLED AND MAY MY SPEECH BE EVER TRUTHFUL. I HAVE MADE THIS WISH IN THE FULL KNOWLEDGE THAT I HAVE NO CLAIM TO ITS FULFILMENT

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066