ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2023 ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും ശ്രൗത യജ്ഞങ്ങളും ഷോഡശ സംസ്കാരങ്ങളും അഭ്യസിക്കുന്നതിനോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനകാലത്ത് ബ്രഹ്മചാരികൾ(വിദ്യാർത്ഥികൾ) പൂർണ്ണസമയവും ഗുരുകുലത്തിൽ തന്നെ താമസിക്കണം. സ്ഥലപരിമിതി കാരണം ആദ്യം അപേക്ഷിക്കുന്ന യോഗ്യരായ ഏതാനും വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം നല്കാനാവൂ. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7907077891, 9446575923, 8590598066 (കാലത്ത് 8 മുതൽ വൈകുന്നേരം 5 മണിവരെ.
എന്ന്,
കെ. എം. രാജൻ മീമാംസക്,
ആര്യപ്രചാരക്, അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ.