ആർഷപഠനസരണി

Blog മലയാളം

കാറൽമണ്ണ വേദഗുരുകുലത്തിൽ 2022 ഒക്ടോബർ 5 ന് വിജയദശമി ദിനത്തിൽ ആർഷപഠനസരണി ക്ലാസ്സുകൾ ആരംഭിക്കുന്നു.

ധർമ്മോ രക്ഷതി രക്ഷിത:

ഹിന്ദു ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ധർമ്മഗ്രന്ഥങ്ങളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ട്
‘ആർഷപഠനസരണി’ എന്ന ഒരു പഠന പദ്ധതി കാറൽമണ്ണ വേദഗുരുകുലത്തിൽ വിജയദശമിദിനത്തിൽ ആരംഭിക്കുന്നു.

ഞായറാഴ്ചകളിൽ കാലത്ത് 9 മണിമുതൽ 10 മണി വരെയായിരിക്കും ക്ലാസ്സുകൾ.

വാല്മീകി രാമായണം, മഹാഭാരതം, ഗീത, ജ്ഞാനപ്പാന, വേദങ്ങളിലെ തിരഞ്ഞെടുത്ത സൂക്തങ്ങൾ, ഉപനിഷത് കഥകൾ, ധ്യാനം, വേദഗണിതം, സരള സംസ്കൃതം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ഒരു സിലബസ് അനുസരിച്ചാണ് പഠനം നടക്കുക.

വർണ്ണ – വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ എല്ലാവർക്കും ഈ സൗജന്യ പഠനപദ്ധതിയിൽ ചേരാവുന്നതാണ്.

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുക.

https://forms.gle/wYNQcvJ8AEdTXqN56

എന്ന്,

🙏

കെ.എം.രാജൻ മീമാംസക്,
അധിഷ്‌ഠാതാവ്,
വേദഗുരുകുലം, കാറൽമണ്ണ