ആര്യപ്രഗതി സ്‌കോളർഷിപ്പ് പരീക്ഷ 2024

Blog News Notices Print Media

പ്ലസ് ടു പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ആര്യസമാജം നൽകുന്ന സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് നടത്തുന്ന ഓൺലൈൻ മത്സര പരീക്ഷ 2024 ജൂലൈ 21 ന് കാലത്ത് 11 മണിക്ക് നടക്കുന്നതാണ്. പൊതുവിജ്ഞാനം, ടെസ്റ്റ്‌ ഓഫ് റീസണിങ്, ഗണിതം, സയൻസ് തുടങ്ങിയ വിഷയങ്ങൾ ഉൾകൊള്ളുന്നതായിരിക്കും മത്സര പരീക്ഷ.

ഓൺലൈൻ പരീക്ഷാ ഫലം 2024 ജൂലൈ 29 ന് പ്രഖ്യാപിക്കുന്നതാണ്. വിജയികൾക്ക് 2024 ആഗസ്റ്റ്‌ 5 നും സപ്റ്റംബർ 14 നും ഇടക്ക് ഓൺലൈൻ ഇന്റർവ്യൂ ഉണ്ടായിരിക്കും.

ഇന്റർവ്യൂ ഫലം 2024 സപ്റ്റംബർ 30 ന് പ്രഖ്യാപിക്കുകയും ചെയ്യും.

സ്‌കോളർഷിപ്പ് വിതരണം 2024 ഒക്ടോബർ 17 ന് നടക്കുന്നതാണ്.

ഓൺലൈൻ ആയി ഈ മത്സരപരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2024 ജൂലൈ 15 ആണ്.

ആര്യപ്രതിനിധി സഭ അമേരിക്ക, ആര്യസമാജ് ഹ്യുസ്റ്റൺ, ഡൽഹി ആര്യപ്രതിനിധി സഭ, അഖില ഭാരതീയ ദയായനന്ദ് സേവാശ്രമം സംഘ് എന്നിവ അടങ്ങിയ ആര്യപ്രഗതി പ്രോജക്ട് ആണ് ഈ സ്‌കോളർഷിപ്പ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.aryapragati.org എന്ന സൈറ്റ് വഴിയും 9311721172 എന്ന ഹെല്പ്ലൈൻ വഴിയും ബന്ധപ്പെടാവുന്നതാണ്.

വെള്ളിനേഴി ആര്യസമാജം നടത്തുന്ന കാറൽമണ്ണ വേദഗുരുകുലവുമായും ബന്ധപ്പെടാവുന്നതാണ് (7907077891 Whats App വഴി മാത്രം)