Upakarma Learn Veda Veda Gurukulam Karalmanna Arya Samaj Kerala

ആര്യ പുരോഹിത് പ്രശിക്ഷണം 1 Year Course for ‘ARYA PUROHIT’ at Vedagurukulam (Kerala)

Blog Notices

Who is Arya Purohith?**ആരാണ് പുരോഹിതൻ?


സമാജത്തിലെ ഓരോ വ്യക്തിയുടെയും തദ്വാരാ രാഷ്ട്രത്തിന്റെയും ഹിതത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെയാണ് പുരോഹിതർ എന്ന പദം കൊണ്ടു വൈദിക വീക്ഷണത്തിൽ അർത്ഥമാക്കുന്നത്. ഈ അർത്ഥത്തിൽ ഈശ്വരനും പുരോഹിതനാണ്. “അഗ്നിമീളെ പുരോഹിതം…”എന്ന്‌ ഋഗ്വേദത്തിലെ ആദ്യ സൂക്തത്തിലെ ആദ്യമന്ത്രം തന്നെ ഇത് വ്യക്തമാക്കുന്നു. അതിനാൽ പുരോഹിതന് തന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചു വ്യക്തമായ ധാരണയുണ്ടാവണം. അയാൾ സദാചാരിയും പണ്ഡിതനും പുരുഷാർ ത്ഥിയുമാവണം. പണ്ഡിതൻ എന്നതുകൊണ്ട് വേദങ്ങളിൽ പറയുന്ന ഉപദേശങ്ങളെ നന്നായി അറിയുന്നവനും ദൈനംദിനം സ്വാധ്യായം ചെയ്യുന്നവനുമാണ് എന്നറിയണം. നമ്മുടെ ഋഷിമുനിമാർ, യോഗിമാർ, നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകർ, വീടുകളിലും മറ്റും വേദാനുസാരിയായ ഷോഡശ സംസ്കാര കർമ്മങ്ങൾ, അഗ്നിഹോത്രാദി യജ്ഞങ്ങൾ എന്നിവ നടത്തിച്ചു കൊടുക്കുന്നവരും പുരോഹിതരാണ്. സംക്ഷിപ്തമായി പറഞ്ഞാൽ നിസ്വാർത്ഥമായി മറ്റുള്ളവരുടെ ഹിതത്തിനു വേണ്ടി പ്രവർത്തിക്കുന്നവനാണ് പുരോഹിതൻ എന്നുപറയാം.
എന്നാൽ ഇന്ന് പുരോഹിതർ എന്നറിയപ്പെടുന്നവർ ഇത്തരത്തിൽ ആണോ പ്രവർത്തിക്കുന്നത് എന്ന് നാം സ്വയം അവലോകനം ചെയ്തുനോക്കുക! പുരോഹിതന് ഉചിതമായ ദക്ഷിണ നൽകിയാൽ മാത്രമേ വൈദിക ചടങ്ങുകൾ പൂർണ്ണമാവുകയുള്ളൂ എന്നാണ് ആർഷ ശാസ്ത്രങ്ങൾ പറയുന്നത്. എന്നാൽ അത് വിലപേശി വാങ്ങുന്നതോ ഭീഷണിപ്പെടുത്തി പിടിച്ചു വാങ്ങുകയോ ചെയ്യുന്നവൻ പുരോഹിതനല്ല. സമാജത്തെ മുന്നോട്ടു നയിക്കേണ്ടവർ പിടിച്ചുപറിക്കാർ ആയാൽ ആ സമാജം എങ്ങനെയുള്ളതായിത്തീരും എന്ന് നമുക്കൂഹിക്കാമല്ലോ.. ഒരുകാലത്ത് വിശ്വഗുരുവായിരുന്ന നമ്മുടെ ഈ ആര്യാവർത്തം ഇന്ന് ഈ അധോഗതിയിൽ എത്താനുള്ള മുഖ്യകാരണങ്ങളിൽ ഒന്ന് ഈ പുരോഹിതർക്കുണ്ടായ അപചയം ആണെന്ന് ചരിത്രം പരിശോധിച്ചാൽ അറിയാം.
സമാജത്തെ മുന്നോട്ട് നയിക്കാനും അവർക്ക് മാർഗ്ഗദർശനം നൽകാനും കഴിവുള്ള കറകളഞ്ഞ വൈദികരായ പുരോഹിതന്മാരെ വാർത്തെടുക്കാൻ നമുക്ക് കഴിഞ്ഞാൽ മാത്രമേ ഇന്ന് ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ.
ഈ സദുദ്ദേശത്തോടെ പുരോഹിതർക്കായുള്ള  ഒരു പ്രശിക്ഷണം കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കർശ്ശനമായി പാലിച്ചുകൊണ്ട് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് 2020 ഡിസംബർ 6 ന് തുടങ്ങാൻ ഉദ്ദേശിക്കുന്നു. എറണാകുളം ജില്ലയിലും ഇത്തരത്തിൽ ഒരു കോഴ്സ് സമീപ ഭാവിയിൽ ആരംഭിക്കാൻ ഉദ്ദേശമുണ്ട്. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ കോഴ്സ് അവധിദിനങ്ങളിൽ ആണ് നടക്കുക. തികഞ്ഞ ജിജ്ഞാസുക്കളും സന്ധ്യാവന്ദനം തുടങ്ങിയ അനുഷ്ഠാനങ്ങൾ ചിട്ടയോടെ ചെയ്യുന്നവരും കോഴ്സ്  വിജയകരമായി പൂർത്തിയാക്കാൻ ഇച്ഛാശക്തിയും സമർപ്പണഭാവവും ഉള്ളവർ ആണെന്ന് ആചാര്യന്മാർക്ക് ബോധ്യം വരുന്നവർക്കുമാത്രമേ പ്രവേശനം ലഭിക്കുകയുള്ളു. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ‘ആര്യ പുരോഹിത്’ എന്ന വൈദിക ബിരുദം നൽകുന്നതാണ്.

താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക 7907077891, 9496536462, 9446386073, 9447622679