ആധുനിക സാങ്കേതിക വിദ്യ ഇന്ന് ലോകത്തെ ആകമാനം ഒരു വിരൽത്തുമ്പിൽ എത്തിച്ചിരിക്കുകയാണല്ലോ. തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ പഠനത്തിനും സ്വാധ്യായത്തിനും എല്ലാവർക്കും ഗുരുകുലങ്ങളിലും ആശ്രമങ്ങളിലും ദീർഘകാലം താമസിച്ചു പഠിക്കാനും പരിമിതികൾ ഏറെയുണ്ട്. നിലവിൽ അത്തരം സ്ഥാപനങ്ങൾ എല്ലായിടത്തും ഇല്ലതാനും.
ഇതിനൊരു പരിഹാരം എന്നോണം ലോകമെമ്പാടുമുള്ള ജിജ്ഞാസുക്കൾ ക്ക് വൈദിക വിഷയങ്ങൾ ഓൺലൈനായി ‘വെർച്വൽ ക്ലാസ്റൂം’ വഴി സൗജന്യമായി പഠിക്കാനുള്ള അവസരം കാറൽമണ്ണ വേദ ഗുരുകുലം 2020 ഏപ്രിൽ മാസം മുതൽ ആരംഭിച്ചിട്ടുണ്ട്. അതിന്റെ തുടർപ്രക്രിയയെന്നോണം ഓൺലൈൻ പഠനങ്ങൾക്ക് മാത്രമായിതന്നെയുള്ള കൂടുതൽ സൗകര്യങ്ങൾ ഉള്ള ഒരു പുതിയ വെബ്‌സൈറ്റും പ്രവർത്തിക്കുന്നുണ്ട് (www.vedagurukulam.org) ഓൺലൈനായി തന്നെ പരീക്ഷകളും സംശയനിവാരണവും ഉണ്ടായിരിക്കും. പ്രാക്ടിക്കൽ പഠനത്തിന് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് കോണ്ടാക്ട് ക്ലാസ്സുകളും നടത്തുന്നതാണ്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വേദ ഗുരുകുലത്തിൽ നിന്നുള്ള പ്രമാണപത്രവും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9447622679,
Janmabhoomi – 13 June 2020
Malayala Manorama
\