മനസാ വാചാ കർമണാ നല്ലത് മാത്രം കേൾക്കുക, പറയുക, പ്രവർത്തിക്കുക

Blog Notices Print Media
  • കെ. എം. രാജൻ മീമാംസക്

ഒരു വ്യക്തി മനസ്സും വാണിയും ശരീരവും കൊണ്ട് മൂന്ന് തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുന്നു. “ആ വ്യക്തി തന്റെ ശബ്ദം കൊണ്ട് സംസാരിക്കുന്നതെന്തും, ശരീരം കൊണ്ട് ചെയ്യുന്നതെന്തും മനസ്സിൽ നിന്നും തുടങ്ങുന്നു.” അതിനർത്ഥം അയാൾ ആദ്യം മനസ്സിൽ ചിന്തിക്കുന്നു, തനിക്ക് എന്താണ് പറയേണ്ടത്? തനിക്ക് തന്റെ ശരീരം കൊണ്ട് എന്ത് ജോലിയാണ് ചെയ്യേണ്ടത് ? ഇങ്ങനെ ചിന്തിച്ച് അയാൾ മനസ്സിൽ തീരുമാനിക്കുന്നു, “ഞാൻ ഇത് ഒരു വ്യക്തിയോട് പറയും, ഞാൻ ഇത് എന്റെ ശരീരം കൊണ്ട് പ്രവൃത്തിയിലൂടെ ചെയ്യും. ഇത്തരമൊരു തീരുമാനമെടുത്ത ശേഷം, അയാൾ തന്റെ സംസാരത്തിലൂടെ ആ കാര്യം പറയുന്നു. തുടർന്ന് അതേ രീതിയിൽ ശരീരം ഉപയോഗിച്ച് നിർദ്ദിഷ്ട ജോലി ചെയ്യുന്നു. ഇങ്ങനെ, മനഃശാസ്ത്രമനുസരിച്ച്, ഒരു വ്യക്തി തന്റെ മനസ്സിൽ ഉണ്ടാക്കിയ പദ്ധതികൾക്കനുസൃതമായി ശാരീരികമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു.
ഇനി ചിന്തിക്കേണ്ട കാര്യം, “വ്യക്തി എങ്ങനെ മനസ്സിൽ ചിന്തിക്കുന്നു, ഏതുതരം തീരുമാനങ്ങളാണ് എടുക്കുന്നത്?” അതിനുള്ള ഉത്തരം ഇതാണ്: “അയാൾ പുസ്തകങ്ങളിൽ വായിക്കുന്നതെന്തും, ആളുകളിൽ നിന്ന് കേൾക്കുന്നതെന്തും, അതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുന്നു, അതിന്റെ അടിസ്ഥാനത്തിൽ അയാൾ തീരുമാനങ്ങൾ എടുക്കുന്നു. എന്നിട്ട് അയാൾ തന്റെ ശബ്ദത്തിലൂടെയും തന്റെ ശരീരം കൊണ്ടും പ്രവർത്തിക്കുന്നു .”
അപ്പോൾ മുഴുവൻ പറയുന്നതിന്റെ സാരം, “ഒരാൾ വായിക്കുന്നതിലും കേൾക്കുന്നതിലും ശ്രദ്ധാലുവാണെങ്കിൽ, നല്ല കാര്യങ്ങൾ വായിക്കുന്നു, നല്ലത് കേൾക്കുന്നുവെങ്കിൽ, അയാളുടെ ചിന്തകൾ നല്ലതായിരിക്കും, ചിന്തകൾ നല്ലതാണെങ്കിൽ തീരുമാനങ്ങളും നല്ലത് ആയിരിക്കും. തീരുമാനങ്ങൾ നല്ലതാണെങ്കിൽ മാത്രമേ അയാൾ തന്റെ വാക്കുകൾ കൊണ്ട് നന്നായി സംസാരിക്കുകയും ശരീരം കൊണ്ട് നന്നായി പെരുമാറുകയും ചെയ്യുകയുള്ളൂ. സംസാരം കൊണ്ട് നന്നായി സംസാരിക്കുകയും ശരീരം കൊണ്ട് നല്ല കാര്യങ്ങൾ ചെയ്യുകയും ചെയ്താൽ, ഈശ്വരൻ സന്തോഷം മാത്രമേ അയാൾക്ക് നൽകൂ. സമൂഹത്തിലെ ആളുകളും അദ്ദേഹത്തിന് സന്തോഷവും ബഹുമാനവും നൽകും.
“അതിനാൽ നല്ല കാര്യങ്ങൾ കേൾക്കുക, നല്ല പുസ്തകങ്ങൾ വായിക്കുക, നല്ല ആളുകളുമായി ജീവിക്കുക. നല്ല കാര്യങ്ങൾ സംസാരിക്കുക, ശാരീരികമായി നന്നായി പെരുമാറുക. ഇത് നിങ്ങളുടെ ഭാവി നല്ലതാക്കും, ഇല്ലെങ്കിൽ എല്ലാം മറിച്ചായിരിക്കും സംഭവിക്കുക.”

ഓം ഭദ്രം കർണേഭി: ശൃണുയാമ ദേവാഃ
ഭദ്രം പശ്യേമാക്ഷഭിർയജത്രാഃ | സ്ഥിരൈരങ്ഗൈസ്തുഷ്ടുവാം സസ്തനൂഭിർ
വ്യശേമഹി ദേവഹിതം യദായു:||
(യജുർവേദം 25.21)
സ്വസ്തി നഃ ഇന്ദ്രോ വൃദ്ധശ്രവാഃ
സ്വസ്തി നഃ പൂഷാഃ വിശ്വവേദാഃ|
സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമി:
സ്വസ്തി നോ ബൃഹസ്പതിർദധാതു||

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ “
(യജുർവേദം 25.19)
ഭദ്രമായതിനെ മാത്രം ഞങ്ങളുടെ കർണ്ണങ്ങൾ ശ്രവിക്കട്ടെ… !! ഭദ്രമായതിനെ മാത്രം ഞങ്ങളുടെ കണ്ണുകൾ
കാണട്ടെ..!!
ദേവഹിതമനുസരിച്ചുള്ള ആയുസ്സ്, ആരോഗ്യമുള്ള
അംഗങ്ങളോടെ ഞങ്ങൾ ജീവിച്ചു തീർത്തിടട്ടെ..!!

പരമ ഐശ്വര്യവാനായ ഈശ്വരൻ (ഇന്ദ്രൻ) നമുക്ക് സ്വസ്തിയേകട്ടെ..!! സമസ്ത ജഗത്തിലും വേദം മാത്രം ധനമായ അദ്ദേഹം
എല്ലാവരുടെയും പുഷ്ടികർത്താവായ [പൂഷാവ്] നമുക്ക് സ്വസ്തിയേകട്ടെ..!! കുതിരയുടെ വേഗത്തിൽ സുഖത്തെ പ്രദാനം ചെയ്യുന്ന താർക്ഷ്യൻ നമുക്ക്
സ്വസ്തിയേകട്ടെ..!! മഹത് തത്വം തുടങ്ങിയവയുടെ സ്വാമിയും പാലകനും നടത്തുന്നവനുമായ പരമേശ്വരൻ
(ബൃഹസ്പതി) നമുക്ക് സ്വസ്തിയേകട്ടെ..!!

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

(കടപ്പാട് : സ്വാമി വിവേകാനന്ദ പരിവ്രാജക്, ദർശൻ യോഗ് മഹാവിദ്യാലയ്, റോജഡ് ഗുജറാത്ത്.)

  • കെ. എം. രാജൻ മീമാംസക്
    ആര്യ പ്രചാരക് & അധിഷ്ഠാതാവ്‌
    വേദഗുരുകുലം, കാറൽമണ്ണ