മഹാമനീഷിക്ക് പ്രണാമം

News Notices Print Media

രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുതിർന്ന പ്രചാരകനും ജ്ഞാന – വിജ്ഞാനങ്ങളുടെ ഖനിയുമായിരുന്ന ആർ. ഹരിയേട്ടന് ആര്യസമാജം കേരള ഘടകത്തിന്റെയും കാറൽമണ്ണ വേദഗുരുകുലത്തിന്റെയും ശ്രദ്ധാഞ്‌ജലി !

കേരളത്തിലെ ആര്യസമാജ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാ വിധ പ്രോത്സാഹനങ്ങളും നൽകിയിരുന്നു. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ‘വേദങ്ങളെ അറിയുക’, ‘1921: മലബാറും ആര്യസമാജവും’ എന്നീ പുസ്തകങ്ങൾക്ക് അദ്ദേഹം അവതാരിക എഴുതി തന്നിട്ടുണ്ട്. അടുത്തിടെ പ്രസിദ്ധീകരിച്ച സ്വാമി ശ്രദ്ധാനന്ദൻ നൂറുവർഷം മുമ്പ് ഹിന്ദിയിൽ എഴുതിയ ‘ഹിന്ദു സംഘാടൻ ക്യോം ഓർ കൈസേ?’ എന്ന ഹിന്ദി പുസ്തകത്തിന്റെ ഈ ലേഖകൻ തയ്യാറാക്കിയ മലയാളം തർജ്ജമയെ അദ്ദേഹം വളരെ പ്രശംസിച്ചിരുന്നു. സംഘത്തിന്റെ ബൌദ്ധിക്‌ പ്രമുഖ് മാർക്ക് ഈ പുസ്തകം എത്തിക്കണം എന്ന് എന്നോട് പറഞ്ഞിരുന്നു. അതിനായി ഏതാനും കോപ്പികൾ പാക്ക് ചെയ്‌ത് എറണാകുളം സംഘകാര്യാലയത്തിലേക്ക് നാളെ അയക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ നിർവാണ വാർത്ത അറിഞ്ഞത്. അദ്ദേഹം ആവശ്യപ്പെട്ട ആ കാര്യം പൂർത്തിയാക്കാൻ വൈകിപ്പോയതിൽ ഏറെ ദുഃഖമുണ്ട്. ആര്യസമാജം മുന്നോട്ട് വെക്കുന്ന നവോത്ഥാന ആശയങ്ങൾക്ക് അദ്ദേഹം എന്നും പിന്തുണ നൽകിയിരുന്നു. വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ പഠനങ്ങൾ മഹർഷി ദയാനന്ദ സരസ്വതിയുടെ ആശയങ്ങൾക്ക് ചേർന്ന് നിൽക്കുന്നതായിരുന്നു. കാറൽമണ്ണ വേദഗുരുകുലം സന്ദർശിച്ച് ബ്രഹ്മചാരികൾക്ക് പ്രേരണാദായകമായ ഉപദേശങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.

ഹരിയേട്ടന്റെ നിർവാണം കേരളത്തിലെ വൈദിക പ്രചാരണ രംഗത്തും കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേർന്നുകൊള്ളുന്നു.

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ