പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ നേതൃത്വത്തിൽ ഗുരുപൂർണ്ണിമ ആഘോഷവും, സന്ധ്യാവന്ദനം പാഠ്യപദ്ധതി ഉദ്ഘാടനവും നടന്നു

Uncategorized

വെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധമായ
ആര്യസമാജം പെരുമ്പാവൂരിൻ്റെ നേതൃത്വത്തിൽ വേദമാർഗ്ഗം 2025 പ്രചാര വർഷത്തിൻ്റെ ഭാഗമായി ഗുരുപൂർണ്ണിമാ ആഘോഷം പെരുമ്പാവൂർ വേദനിലയത്തിൽ വച്ച് നടന്നു. പെരുമ്പാവൂർ ആര്യസമാജം കാര്യദർശി ശ്രീ. വി കെ സന്തോഷ് ആര്യയുടെ നേതൃത്വത്തിൽ നടന്ന ബൃഹത് യജ്ഞത്തിൽ രക്ഷാധികാരി ശ്രീ. ഹരിഹരൻ ആര്യ ഗുരുപൂർണ്ണിമാ സന്ദേശം നൽകി. അതോടൊപ്പം സന്ധ്യാവന്ദനം അഗ്നിഹോത്രം എന്നീ വിഷയങ്ങളിൽ പുതിയ ക്ലാസ്സുകളുടെ ആരംഭം കുറിച്ചു കൊണ്ട് വേദ പ്രചാരക് ശ്രീ കെ.കെ ജയൻ ആര്യ ക്ലാസ്സ് നയിച്ചു. സർവ്വശ്രീ. പ്രശാന്ത് മണികണ്ഠൻ, രമേശ് ആര്യ, നാരായണൻ ആര്യ എന്നിവർ പങ്കെടുത്തു.

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025