- കെ. എം. രാജൻ മീമാംസക്
പരേതരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നത് അനുചിതമാണ്. എന്തെന്നാൽ വൈദിക വീക്ഷണമനുസരിച്ച് ഇങ്ങനെ പ്രാർത്ഥിക്കുന്നത് ശരിയാവില്ല. കാരണം മരണപ്പെട്ടയാളുടെ ആത്മാവ് അസ്വസ്ഥമായിട്ടില്ല ഇരിക്കുന്നത് എന്നത് കൊണ്ടാണ് അപ്രകാരം പറയുന്നത്.
സാംഖ്യ ദർശനത്തിന്റെ അഞ്ചാം അദ്ധ്യായം, സൂത്രം 126 ൽ
ന കിഞ്ചിദപ്യനുഷയിനഃഎന്ന കപില മഹർഷിയുടെ പ്രസ്താവന പ്രകാരം, മരണശേഷം ആത്മാവ് അബോധാവസ്ഥയിലാകുന്നു. അവന് സന്തോഷമോ സങ്കടമോ അസ്വസ്ഥതയോ ഒന്നും അനുഭവപ്പെടുന്നില്ല. എന്നാൽ മരിച്ചയാളുടെ കുടുംബവും സമൂഹത്തിലെ ആളുകളും തീർച്ചയായും അസ്വസ്ഥരാണ്. കുടുംബത്തിലേയും സമൂഹത്തിലേയും ദുഃഖബാധിതർക്ക് സമാധാനം ലഭിക്കട്ടെ എന്ന തോന്നലോടെ വേണം ഇത്തരം പ്രാർത്ഥനകൾ. അത് ഇപ്രകാരം ആവാം.
അല്ലയോ ഈശ്വരാ! പരേതന്റെ വിയോഗംമൂലം അദ്ദേഹത്തിന്റെ കുടുംബവും സമൂഹവും അസ്വസ്ഥരാണ്. ദയവായി കുടുംബത്തിനും സമൂഹത്തിലെ ജനങ്ങൾക്കും സമാധാനം നൽകേണമേ.
ആരെങ്കിലും മരിക്കുമ്പോൾ, സോഷ്യൽ മീഡിയയിലൂടെയും മറ്റും മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക് ഇത്തരത്തിലുള്ള സന്ദേശം അയക്കാം.
ഈ പ്രയാസകരമായ സമയത്ത് ക്ഷമയോടെയിരിക്കുക. പരിഭ്രാന്തരാവരുത്. മരണം ജനിച്ചവർക്ക് എല്ലാം സുനിശ്ചിതമാണ്. അത് എപ്പോൾ സംഭവിക്കും എന്ന് നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കില്ലല്ലോ. അതിനാൽ കുടുംബാംഗങ്ങൾ ഈ വിധത്തിൽ ഈശ്വരനോട് പ്രാർത്ഥിക്കണം — ഓം സഹോസി സഹോ മയയി ധേഹി.
അല്ലയോ ഈശ്വരാ! അങ്ങ് വളരെ സഹിഷ്ണുതയുള്ളവനാണ്. അങ്ങ് ഞങ്ങൾക്കും സഹനശക്തി നൽകേണമേ. ഞങ്ങൾക്ക് ഈ ദുഃഖം സമാധാനപരമായി സഹിക്കാൻ കഴിയട്ടെ.*
ഈ മന്ത്രത്താൽ കൂടുതൽ കൂടുതൽ പ്രാർത്ഥിക്കുക. ഈശ്വരൻ നിങ്ങൾക്ക് ഒരുപാട് ശക്തിയും സമാധാനവും നൽകും. കൂടാതെ മരണപ്പെട്ടയാളുടെ കർമ്മങ്ങൾക്കനുസരിച്ച് അനുയോജ്യമായ കർമ്മഫലവും നൽകും.
അല്ലെങ്കിൽ പരേതൻ്റെ സ്മൃതി ദിനത്തിലോ അനുശോചന സഭയിലോ ഇപ്രകാരം പ്രാർത്ഥിക്കാം. *അല്ലയോ ഈശ്വരാ! അങ്ങ് എല്ലാവരുടെയും രക്ഷകനാണ്. ഞങ്ങളേയും സംരക്ഷിക്കണമേ! അങ്ങ് ശാന്തസ്വരൂപനാണ്, അങ്ങ് എപ്പോഴും ശാന്തത പാലിക്കുന്നു. അങ്ങ് ഒരിക്കലും പ്രകോപിതനോ, ഉത്കണ്ഠിതനോ,ദുഃഖിതനോ, അക്ഷമനോ ആവുന്നില്ല . അങ്ങ് ഞങ്ങൾക്കും ശാന്തി തരേണമേ! ദയവായി ഞങ്ങളുടെ അസ്വസ്ഥത, ഉത്കണ്ഠ, ദുഃഖം, അക്ഷമ എന്നിവ അകറ്റേണമേ!
അല്ലയോ ഈശ്വരാ! അങ്ങ് പൂർണ്ണമായും നീതിമാനാണ്. മരിച്ചയാളുടെ കർമ്മങ്ങൾക്കനുസരിച്ച് അങ്ങ് മികച്ച ഫലങ്ങൾ നൽകുന്നു, അതിൽ ഒരു സംശയവുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ വേർപാടിൽ ഞങ്ങൾ അനുഭവിക്കുന്ന സമാധാനമില്ലായ്മയും വേദനയും സങ്കടവും ദയവായി നീക്കാൻ അനുഗ്രഹിക്കേണമേ! ഞങ്ങളുടെ ഭാവി ജീവിതം ക്ഷമയോടെയും ഉത്സാഹത്തോടെയും സഹിഷ്ണുതയോടെയും സമാധാനത്തോടെയും ജീവിക്കാൻ ഞങ്ങൾക്ക് വളരെയധികം ശക്തിയും ധൈര്യവും ക്ഷമയും സമാധാനവും നൽകണമേ! ഇതിലൂടെ ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും, അവരുടെ കർത്തവ്യങ്ങൾ ശരിയായി നിർവഹിക്കാനും കഴിയും. പരേതൻ്റെ/ പരേതയുടെ ഉന്നതമായ ആദർശങ്ങൾ ഞങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും ഉൾക്കൊള്ളാൻ ഞങ്ങൾക്ക് കഴിയട്ടെ. അങ്ങയോടുള്ള ഞങ്ങളുടെ എളിയ അഭ്യർത്ഥനയാണിത്. “ഓം ശാന്തി: ശാന്തി: ശാന്തി..”
(കടപ്പാട്:
സ്വാമി വിവേകാനന്ദ പരിവ്രാജക്, റോജഡ്, ഗുജറാത്ത്)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ
dayanand200
vedamargam2025
aryasamajamkeralam
TEAM VEDA MARGAM 2025