തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വ
ജിത്വാ ശത്രൂൻ ഭുംക്ഷ്വ രാജ്യം സമൃദ്ധം
മയൈവൈതേ നിഹതാഃ പൂർവമേവ
നിമിത്തമാത്രം ഭവ സവ്യസാചിൻ!
ഹേ അർജ്ജുനാ! നീ എഴുന്നേല്ക്കുക, യുദ്ധം ചെയ്ത് വിജയവും കീർത്തിയും നേടുക. ശത്രുക്കളെ ജയിച്ച് സമൃദ്ധമായ രാജ്യം ഭരിച്ചുവാഴുക. ഇവരെല്ലാം മുൻപുതന്നെ എന്നാൽ വധിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. നീ അതിന് ഒരു നിമിത്തം മാത്രം ആയാൽ മതി.
ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 33