ജ്ഞാനം തേfഹം സവിജ്ഞാന –
മിദം വക്ഷ്യാമ്യശേഷതഃ
യജ്ഞാത്വാ നേഹ ഭൂയോfന്യത് ജ്ഞാതവ്യമവശിഷ്യതേ
യാതൊന്നിനെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതായി വേറെയൊന്നും ലോകത്തിൽ അവശേഷിക്കുന്നില്ലയോ, വിജ്ഞാനസഹിതമായ ആ ജ്ഞാനത്തെ മുഴുവനായി ഞാൻ നിന്നോടു പറയാം.
ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 2