ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ഉദാരാഃ സർവ ഏവൈതേ
ജ്ഞാനീ ത്വാത്മൈ മേ മതം
ആസ്ഥിതഃ സ ഹി യുക്താത്മാ
മാമേവാനുത്തമാം ഗതിം

ഇവരെല്ലാവരും ശ്രേഷ്ഠന്മാർ തന്നെയാണ്. എന്നാൽ ജ്ഞാനി എന്റെ ആത്മാവുതന്നെയാണെന്ന് (എന്നിൽനിന്ന് ഭിന്നനല്ലെന്ന്) ഞാൻ കരുതുന്നു. ജ്ഞാനി സദാ എന്നിലുറപ്പിച്ച മനോബുദ്ധികളോടെ പരമലക്ഷ്യമായ എന്നിൽത്തന്നെ സ്ഥിതിചെയ്യുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 18