അക്ഷരം ബ്രഹ്മ പരമം സ്വഭാവോfദ്ധ്യാത്മമുച്യതേ
ഭൂതഭാവോദ്ഭവകരോ
വിസർഗ: കർമസംജ്ഞിത:
ശ്രീഭഗവാൻ പറഞ്ഞു, അനശ്വരവും പരമവുമായതാണ് ബ്രഹ്മം. ബ്രഹ്മത്തിന്റെ ജീവരൂപത്തിലുള്ള ഭാവം അദ്ധ്യാത്മം എന്ന് പറയപ്പെടുന്നു. ജീവജാലങ്ങളുടെ ഉദ്ഭവത്തിനും നിലനില്പിനും കാരണമായ വേദോക്തമായ യാഗാദികളെയാണ് കർമ്മമെന്ന് വിളിക്കുന്നത്.
ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 3