അഭ്യാസയോഗയുക്തന
ചേതസാ നാന്യഗാമിനാ
പരമം പുരുഷം ദിവ്യം
യാതി പാർത്ഥാനുചിന്തയൻ
ഹേ പാർത്ഥാ, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാത്തതും അഭ്യാസംകൊണ്ട് ഏകാഗ്രവുമായ മനസ്സോടുകൂടി, ദിവ്യനായ പരമപുരുഷനെ നിരന്തരം സ്മരിക്കുന്നവൻ ആ പുരുഷനെത്തന്നെ പ്രാപിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 8