ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

മഹാത്മാനസ്തു മാം പാർത്ഥ
ദൈവീം പ്രകൃതിമാശ്രിതാ:
ഭജന്ത്യനന്യമനസ:
ജ്ഞാത്വാ ഭൂതാദിമവ്യയം

അർജ്ജുനാ! മഹാത്മാക്കളാവട്ടെ ദിവ്യമായ സ്വഭാവത്തെ കൈക്കൊണ്ട്, ജീവജാലങ്ങളുടെയെല്ലാം അവിനാശിയായ സ്രോതസ്സാണ് ഞാൻ എന്നറിഞ്ഞ് ഏകാഗ്രചിത്തരായി (എന്നെ) ഭജിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 13