ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

യഥാ ദീപോ നിവാതസ്ഥോ
നേംഗതേ സോപമാ സ്മൃതാ
യോഗിനോ യതചിത്തസ്യ
യുഞ്ജതോ യോഗമാത്മനഃ

കാറ്റില്ലാത്ത സ്ഥലത്തിരിക്കുന്ന വിളക്കിന്റെ നാളം എപ്രകാരം ഇളകാതിരിക്കുന്നുവോ, അതിനോടാണ് മനസ്സിനെ നിയന്ത്രിച്ചുകഴിഞ്ഞവനും മനസ്സിനെ ആത്മാവിൽ ഉറപ്പിച്ചുകൊണ്ട് യോഗമഭ്യസിക്കുന്നവനുമായ യോഗിയെ ഉപമിക്കുന്നത്

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 19