യോfപ്യന്യദേവതാ ഭക്താ:
യജന്തേ ശ്രദ്ധയാന്വിതാ:
തേfപി മാമേവ കൗന്തേയ യജന്ത്യവിധിപൂർവകം
ഹേ കൗന്തേയ! പ്രശസ്തി, ഐശ്വര്യം മുതലായ മറ്റേതെങ്കിലും ദേവതകളുടെ ഭക്തരായി മാറുന്നവർ അവയെ ഭക്തിയോടെ ആരാധിക്കുകയും അവക്കുവേണ്ടി സംഘാടനം നടത്തുകയും ചെയ്യുന്നു, അവരും എന്നെ ഒരു വിധത്തിൽ വിധിപൂർവ്വം അല്ലെങ്കിലും ആരാധിക്കുന്നു, നേരിട്ടല്ല, കാരണം അവസാനം അവർക്ക് അഭയം എന്നിൽ മാത്രമാണ്.
ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 23