മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവം
ആത്മാനം മത്പരായണ:
എന്നിൽ മനസ്സുറപ്പിക്കൂ. എന്റെ ഭക്തനാകുകയും എന്നെ പൂജിക്കുകയും എന്നെ നമസ്കരിക്കുകയും ചെയ്യൂ. ഇപ്രകാരം എന്നെത്തന്നെ ലക്ഷ്യമായി സ്വീകരിച്ചിട്ട്, മനസ്സിനെ എന്നിൽ ഉറപ്പിച്ചവനായ നീ എന്നെത്തന്നെ പ്രാപിക്കും.
ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 34