തേഷാമേവാനുകമ്പാർത്ഥ –
മഹമജ്ഞാനജം തമഃ നാശയാമ്യാത്മഭാവസ്ഥോ
ജ്ഞാനദീപേന ഭാസ്വതാ
അവരോടുള്ള അനുകമ്പ ഹേതുവായി, ആത്മഭാവത്തിലിരിക്കുന്ന ഞാൻ, ഉജ്ജ്വലമായ ജ്ഞാനദീപം കൊണ്ട് (അവരിലുള്ള) അജ്ഞാനജന്യമായ അന്ധകാരത്തെ നശിപ്പിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 11