അർജുന ഉവാച
പരം ബ്രഹ്മ പരം ധാമ
പവിത്രം പരമം ഭവാൻ
പുരുഷം ശാശ്വതം ദിവ്യം
ആദിദേവമജം വിഭും
ആഹുസ്ത്വാമൃഷയ: സർവേ
ദേവർഷിർ നാരദസ്തഥാ
അസിതോ ദേവലോ വ്യാസ:
സ്വയം ചൈവ ബ്രവീഷി മേ
അർജ്ജുനൻ പറഞ്ഞു,
പരബ്രഹ്മവും പരമമായ നിവാസസ്ഥാനവും പരമപവിത്രസ്വരൂപിയുമാണ് അവിടുന്ന്. അങ്ങ് ശാശ്വതനും ദിവ്യനും ആദിദേവനും ജനന രഹിതനും സർവ്വവ്യാപിയുമായ പുരുഷനാണെന്ന് ദേവർഷിയായ നാരദനും അസിതനും ദേവലനും വ്യാസനും പറയുന്നു. അവിടുന്ന് സ്വയം അതുതന്നെ എന്നോടു പറയുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 12, 13