മൃത്യുഃ സർവഹരശ്ചാഹ- മുദ്ഭവശ്ച ഭവിഷ്യതാം
കീർതിഃ ശ്രീർവാക്ച നാരീണാം സ്മൃതിർമേധാ ധൃതിഃ ക്ഷമാ
സകലതിനെയും സംഹരിക്കുന്ന മൃത്യു ഞാനാകുന്നു. സമൃദ്ധിയുള്ളവരാകാൻ പോകുന്നവരുടെ സമൃദ്ധിയും സ്ത്രൈണഗുണങ്ങളായ കീർത്തി, ശ്രീ, വാക്ക്, സ്മൃതി, ബുദ്ധി, ധൈര്യം, ക്ഷമ എന്നിവയും ഞാനാകുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 34