ദ്യാവാപൃഥിവ്യോരിദമന്തരം ഹി
വ്യാപ്തം ത്വയൈകേന ദിശശ്ച സർവാ:
ദൃഷ്ട്വാദ്ഭുതം രൂപമുഗ്രം തവേദം
ലോകത്രയം പ്രവ്യഥിതം മഹാത്മൻ
ഹേ മഹാത്മാവേ, ലോകത്തിനും ഭൂമിക്കുമിടയിലുള്ള എല്ലാ ദിക്കുകളും ഏകനായ അങ്ങയാൽ വ്യാപ്തമായിരിക്കുന്നു. അങ്ങയുടെ അദ്ഭുതകരവും അത്യുഗ്രവുമായ ഈ രൂപം കണ്ട് മൂന്ന് ലോകവും നടുങ്ങി പ്പോകുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 20