ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

യേ തു സർവാണി കർമാണി
മയി സംന്യസ്യ മത്പരാഃ
അനന്യേനൈവ യോഗേന
മാം ധ്യായന്ത ഉപാസതേ
തേഷാമഹം സമുദ്ധർത്താ
മൃത്യുസംസാരസാഗരാത്
ഭവാമി ന ചിരാത് പാർത്ഥ
മയ്യാവേശിത ചേതസാം

സകലകർമ്മങ്ങളെയും എന്നിൽ സമർപ്പിച്ചിട്ട് എന്നെ പരമലക്ഷ്യമായി കരുതുന്നവരും അനന്യഭക്തിയോടെ എന്നെ ധ്യാനിക്കുന്നവരുമായവർ ആരാണോ, എന്നിൽ ഉറപ്പിച്ച മനസ്സോടുകൂടിയ അവരെ ഞാൻ വേഗം തന്നെ സംസാരസാഗരത്തിൽ നിന്ന് കരകയറ്റുന്നതാണ്.

ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:06, 07