ആശ്ചര്യവത് പശ്യതി കശ്ചിദേന-
മാശ്ചര്യവദ് വദതി തഥൈവ ചാന്യ:
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത്
“ഒരുവൻ ഈ ആത്മാവിനെ ആശ്ചര്യപൂർവ്വം കാണുന്നു. മറ്റൊരുവൻ ആശ്ചര്യത്തോടെ സംസാരിക്കുന്നു, വേറെ ഒരുവൻ ആശ്ചര്യപൂർവ്വം കേൾക്കുകയും ചെയ്യുന്നു. എന്നിട്ടും ആരുംതന്നെ ഈ ആത്മാവിനെ അറിയുന്നില്ല.”
(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 29)