ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

യോഗസ്ഥഃ കുരു കർമാണി
സംഗം ത്യക്ത്വാ ധനഞ്ജയ

സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ
സമത്വം യോഗ ഉച്യതേ.

“ധനഞ്ജയാ !
യോഗത്തിൽ നിഷ്ഠയുള്ളവനായിട്ടു് (കർമ്മ ഫലത്തോടുള്ള) ആസക്തിയെ വെടിഞ്ഞു്, ജയപരാജയങ്ങളിൽ സമഭാവനയോടെ കർമ്മങ്ങൾ ചെയ്യുക. സമഭാവനയാണ് യോഗം എന്ന് പറയപ്പെടുന്നത് “

(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 48)