ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ശ്രീഭഗവാനുവാച
അനാശ്രിതഃ കർമഫലം
കാര്യം കർമ കരോതി യ:
സ സംന്യാസീ ച യോഗീ ച
ന നിരഗ്നിർന ചാക്രിയ:

ശ്രീഭഗവാൻ പറഞ്ഞു, “കർമ്മഫലത്തെ ആശ്രയിക്കാതെ തനിക്കു വിഹിതമായ കർമ്മം ചെയ്യുന്നവനാണ് സന്ന്യാസിയും യോഗിയുമായുള്ളവൻ. അഗ്നിഹോത്രം തുടങ്ങിയ വിഹിതകർമ്മങ്ങളെ ചെയ്യാത്തവനോ അന്യ കർമ്മങ്ങളെ ഉപേക്ഷിച്ചവനോ അല്ല (അവൻ സന്ന്യാസിയോ യോഗിയോ അല്ല).

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 01