പ്രജഹാതി യദാ കാമാൻ
സർവാൻ പാർത്ഥ മനോഗതാൻ ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ.
ശ്രീഭഗവാൻ പറഞ്ഞു, “ഹേ പാർത്ഥാ, ഒരുവൻ എപ്പോൾ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളെയും ത്യജിച്ചിട്ടു് ആത്മാവിൽത്തന്നെ സ്വയം സന്തുഷ്ടനാകുന്നുവോ, അപ്പോൾ അവൻ സ്ഥിതപ്രജ്ഞൻ എന്നു പറയപ്പെടുന്നു.”
(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:55)