യുഞ്ജന്നേവം സദാത്മാനം
യോഗീ നിയതമാനസ:
ശാന്തിം നിർവാണപരമാം മത്സംസ്ഥാമധിഗച്ഛതി
ഇപ്രകാരം സദാ യോഗമഭ്യസിക്കുന്നവനും മനസ്സിനെ നിയന്ത്രിച്ചവനുമായ യോഗി എന്നിൽ സ്ഥിതി ചെയ്യുന്നതും നിർവ്വാണസുഖത്തിൽ പര്യവസാനിക്കുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 15