ഇന്നലെ വ്യാഴാഴ്ച (19.01.2023) പ്രദോഷദിനത്തോടനുബന്ധിച്ച് വേദഗുരുകുലത്തിൽ വൈകുന്നേരം 5 മണി മുതൽ സർഗം രാജൻ തിരുവില്വാമല ( പ്രശസ്ത സിനിമസംഗീതസംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ സിനിമാഗാനങ്ങളുടെ സംസ്ഥാനതല ആലാപനത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ. രാജൻ തിരുവില്വാമല) യുടെ നേതൃത്വത്തിൽ ഭക്തിഗാനസുധയും തുടർന്ന് ശ്രീരുദ്ര മന്ത്രങ്ങളാൽ (യജുർവേദം പതിനാറാം അധ്യായം) ആഹുതി അർപ്പിച്ച് വിശേഷാൽ അഗ്നിഹോത്രവും നടന്നു. വേദഗുരുകുലം അദ്ധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസ്, വേദഗുരുകുലം രക്ഷാധികാരി ശ്രീ. ആദിത്യ മുനി ജി, ശ്രീ. കെ. എം. രാജൻ മീമാംസക്, ആചാര്യ വിശ്വശ്രവ ജി, ശ്രീ. ഉണ്ണികൃഷ്ണൻ, ശ്രീ. മോഹൻദാസ് മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. യജ്ഞത്തിന് ശേഷം ലഘുഭക്ഷണവും ഉണ്ടായിരുന്നു.



