Veda Gurukulam Bhoo pooja

വേദഗുരുകുലത്തിൽ ഭൂമിപോഷണ യജ്‌ഞം നടത്തി

Blog

ഭൂസുപോഷൺ അഭിയാൻ പദ്ധതി പ്രകാരം *മാതാ ഭൂമി: പുത്രോfഹം പൃഥിവ്യാ:* (അഥർവ്വ വേദം 12.1.12) എന്ന വേദവാണിയെ സാർത്ഥകമാക്കുന്നതിനായി പ്രകൃതി സംരക്ഷണം,ജൈവകൃഷി, നാടൻപശു പരിപാലനം, കർഷകരെ ആദരിക്കൽ തുടങ്ങിയകാര്യങ്ങൾ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ഏപ്രിൽ 13 ന് കാലത്ത് 9.30 ന്  ഭൂമിപോഷണ യജ്‌ഞം  നടത്തി.

വിശേഷാൽ അഗ്നിഹോത്രത്തിൽ  അഥർവ്വ വേദത്തിലെ പ്രസിദ്ധമായ പൃഥ്വിസൂക്തം ചൊല്ലി പ്രത്യേകം തയ്യാറാക്കിയ ഹവിസ്സുകൾ കൊണ്ട് ആഹുതി നൽകി. കാറൽമണ്ണയിലെ പ്രമുഖ കർഷകനായ കുഴിഞ്ഞേടത്ത് മോഹനൻ യജ്ഞത്തിൽ യജമാനനായി. അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങും നടന്നു. കർഷകർ തങ്ങളുടെ കൃഷി ഭൂമിയിൽനിന്ന് ഒരു പിടി മണ്ണുമായാണ് ഈ ഭൂമിപോഷണ യജ്‌ഞത്തിന് എത്തിയത്. ഗോപൂജയും ഇതോടൊപ്പം നടന്നു. ഭൂമിയെയും ജൈവസമ്പത്തിനെയും സംരക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞഎടുത്തു.

വേദങ്ങൾ പ്രകൃതി സംരക്ഷണത്തിന് നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് വേദഗുരുകുലത്തിലെ ആചാര്യ വിശ്വശ്രവ ജിയും അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജനും പ്രഭാഷണം നടത്തി. പ്രസാദവിതരണവും നടന്നു.