മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ കോഴിക്കോട് മഹാനഗരത്തിലെ പ്രവർത്തനം 2023 ജൂൺ 4 ന് ആരംഭിച്ചു. ഉച്ചക്ക് ശേഷം 2.30 ന് കോഴിക്കോട് തളി ക്ഷേത്രത്തിന് സമീപമുള്ള പത്മശ്രീ കല്യാണമണ്ഡപത്തിൽ വെച്ച് വിശേഷാൽ അഗ്നിഹോത്രത്തോടെ ദർശനാചാര്യ ശ്രീ. വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീ. ശശി കമ്മട്ടേരി (ആചാര്യൻ, ആർഷവിദ്യാപീഠം) സത്സംഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ അധ്യക്ഷനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ. പി. പി. ഉണ്ണികൃഷ്ണൻ സ്വാഗതവും ശ്രീ. ബാലകുമാർ നന്ദിയും പ്രകാശിപ്പിച്ചു. സംസ്ഥാന സംയോജകൻ ശ്രീ. സന്തോഷ് വി. കെ. ആശംസകൾ അർപ്പിച്ചു. സംസ്ഥാന സഹ സംയോജകൻ ശ്രീ. കെ. ഉണ്ണികൃഷ്ണൻ, ഉത്തര മേഖലാ സംയോജകൻ ശ്രീ. ഇ. എം. ജ്യോതിലേയൻ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. കോഴിക്കോട് മഹാനഗരത്തിലെ സംഘടനാ പ്രവർത്തനം ഏകോപിക്കുന്നതിനായി ഒരു സ്ഥാനീയ സമിതിയെയും തെരഞ്ഞെടുത്തു.
വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ശ്രീ. കെ. എം. രാജൻ മീമാംസക് എഴുതിയ പുരാണങ്ങൾ സത്യവും മിഥ്യയും എന്ന പുസ്തകം ദർശനാചാര്യ ശ്രീ. വേണുഗോപാലും, മഹർഷി ദയാനന്ദ സരസ്വതിയുടെ ഗോകരുണാനിധി (തർജ്ജമ: ശ്രീ. . കെ. എം. രാജൻ മീമാംസക്) ശ്രീ. ശശി കമ്മട്ടേരിയും യഥാക്രമം പ്രകാശനം ചെയ്തു.
🙏
https://vedagurukulam.org
TEAM VEDA MARGAM 2025